ന്യൂഡൽഹി ∙
ഇളവുകളെ സംബന്ധിച്ച് രാജ്യവ്യാപക പ്രചാരണത്തിനു
. പാർട്ടി എംപിമാർ സ്വന്തം മണ്ഡലങ്ങളിൽ രണ്ടു പദയാത്രകൾ നടത്തും.
ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി സ്വദേശി ക്യാംപയിനും നടത്താനാണ് തീരുമാനം. ജിഎസ്ടി ഇളവുകളിലെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് പൂർണമായി എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്തരത്തിൽ പ്രചാരണം നടത്താൻ ബിജെപിയുടെ തീരുമാനം.
കഴിഞ്ഞദിവസവും ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിൽ ആത്മനിർഭർ ഭാരതിനെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
ജിഎസ്ടി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാലു നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും.
കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്. എന്നാല്‍ ഈ മാറ്റം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരില്ല.
ഇതിനായി പിന്നീട് പ്രത്യേക വിജ്ഞാപനമിറക്കുമെന്നാണ് ജിഎസ്ടി വകുപ്പ് അറിയിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]