ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ‘ഇഡ്ലി കടൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിത്യ മേനോനാണ് ചിത്രത്തിലെ നായിക.
സൂപ്പർഹിറ്റായ ‘തിരുച്ചിദ്രമ്പലം’ എന്ന ചിത്രത്തിനു ശേഷം ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭമാണ് ‘ഇഡ്ലി കടൈ’.
ശാലിനി പാണ്ഡേയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വണ്ടർബാർ ഫിലിംസ്, ഡോൺ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഒക്ടോബർ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജി.വി.
പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കിരൺ കൗശിക് ആണ്. പ്രസന്ന ജി.കെ.
എഡിറ്റിംഗും, ജാക്കി പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. പി.സി.
സ്റ്റണ്ട്സ് (ആക്ഷൻ), ബാബ ഭാസ്കർ (കൊറിയോഗ്രഫി), കാവ്യ ശ്രീറാം (വസ്ത്രാലങ്കാരം), പ്രവീൺ ഡി (വിഎഫ്എക്സ് സൂപ്പർവൈസർ), ബി. രാജ (മേക്കപ്പ്), തേനി മുരുകൻ (സ്റ്റിൽസ്), കപിലൻ (പബ്ലിസിറ്റി ഡിസൈൻ), റിയാസ് കെ.
അഹമ്മദ് (പി.ആർ.ഒ.) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ധനുഷ് സംവിധാനം ചെയ്ത മുൻചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘പ പാണ്ടി’, അടുത്തിടെ പുറത്തിറങ്ങിയ ‘രായൻ’ എന്നിവയാണ് ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങൾ. ഇവ രണ്ടും തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു.
‘നിലാവുക്ക് എന്മേൽ എന്നടി കോപം’ ആണ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം. ധനുഷ് നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം ‘കുബേര’യാണ്.
ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 132 കോടി രൂപയോളം കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 120 കോടി രൂപയായിരുന്നു.
കൂടുതൽ സിനിമാ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]