തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ജില്ലയിലെ കൂത്താട്ടുകളം പലകുഴ വില്ലേജിൽ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അഖിൽ(24) ആണ് കരമന പൊലീസിന്റെ പിടിയിലായത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട
യുവതിയെ താൻ അനാഥനാണെന്ന് അഖിൽ പറഞ്ഞാണ് വലയിലാക്കിയത്. വിവാഹിതനായ പ്രതി അക്കാര്യവും യുവതിയോട് മറച്ചുവെച്ചു.
പിന്നീട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെ അഖിൽ മുങ്ങി.
ഇതോടെയാണ് യുവതി താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]