പയ്യന്നൂർ ∙ പാതിരാത്രി ആറര മണിക്കൂർ കൊണ്ട് 2 കിലോമീറ്റർ
നിർമിച്ച് ഏഴിമല റെയിൽ പാലം ട്രെയിൻ സർവീസിന് തുറന്നുകൊടുത്തു റെയിൽവേ ചരിത്രം കുറിച്ചു. പാളം ഇട്ട് ഉറപ്പിക്കുന്ന ജോലികളാണ് ചെയ്തത്.
അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ ചീഫ് എൻജിനീയറും സീനിയർ ഡിവിഷനൽ എൻജിനീയറും ഡപ്യൂട്ടി എൻജിനീയറും ഉൾപ്പെട്ട
റെയിൽവേയുടെ ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളും രാത്രി 9ന് ജോലി തുടങ്ങി 4.30ന് ഇരുഭാഗത്തുമായി 2 കിലോമീറ്റർ റെയിൽപാത നിർമിച്ച് പുതിയ പാലവുമായി ബന്ധിപ്പിച്ചു. 4.56ന് പാലത്തിലൂടെ ആദ്യ ഗുഡ്സ് ട്രെയിൻ കടത്തിവിട്ടു.
തുടർന്ന് 5.35ന് യാത്രക്കാരുമായുള്ള പോർബന്ധർ എക്സ്പ്രസും കടത്തി വിട്ടു.
തുടർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ പാലത്തിലൂടെ വേഗം കുറച്ച് കടന്നുപോകാൻ തുടങ്ങി. പാതയുടെ പണി നടക്കുമ്പോൾ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഒന്നാം ട്രാക്കിലൂടെ കടത്തിവിട്ടു.
1906ൽ നിർമിച്ച ചങ്കുരിച്ചാൽ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ പാലം നിർമിച്ചത്. 2 വർഷം മുൻപ് പാലം പണി പൂർത്തിരിച്ചെങ്കിലും സമീപന റെയിൽപാത നിർമിക്കാൻ സ്ഥലം ലഭിക്കാത്തതിനാൽ പാലം തുറക്കുന്നത് വൈകി.
നിലവിൽ കണ്ണൂർ ഭാഗത്തേക്കുള്ള റെയിൽപാതയിൽ നിന്നാണ് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പാത വെള്ളിയാഴ്ച രാത്രി നിർമിച്ചത്.
7 മണിക്കൂറാണ് നിർമാണത്തിന് അനുവദിച്ചത്. നിലവിൽ രണ്ടാമത്തെ ട്രാക്കാണ് പുതിയ പാലവുമായി ബന്ധിപ്പിച്ചത്.
24ന് രാത്രിയിൽ പഴയ പാലത്തിലേക്കുള്ള ഒന്നാം ട്രാക്ക് രണ്ടാം ട്രാക്കിനു വേണ്ടി നിർമിച്ച പാലവുമായി ബന്ധിപ്പിക്കും. അതോടെ 1906ൽ പണിത പഴയ ചങ്കുരിച്ചാൽ പാലം ഒഴിവാക്കും.
പിന്നീട് അത് പൊളിച്ച് നീക്കുകയും ചെയ്യും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]