തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തി യ അന്വേഷണ റിപ്പോർട്ട് ഡി,ജി,പിക്ക് സമർപ്പിച്ചു. അഞ്ചുമാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ഇപ്പോഴാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.. സീൽ ചെയ്ത കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴിയാണ് ഡി,ജി,പിയുടെ ഓഫീസിൽ എത്തിച്ചത്. എന്നാൽ ഡി.ജി.പി ഓഫീസിൽ ഇല്ലാത്തതിനാൽ നാളെ മാത്രമേ അദ്ദേഹം റിപ്പോർട്ട് പരശോധിക്കൂ എന്നാണ് വിവരം.