
.news-body p a {width: auto;float: none;}
തൊഴിലിടങ്ങളിൽ ജീവനക്കാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ചർച്ചയാകുന്നതിനിടെ എണസ്റ്റ് ആൻഡ് യംഗ് കമ്പനിയിലെ ജോലി മതിയാക്കിയ ഭാരത് പേ സ്ഥാപകനായ ആഷ്നീർ ഗ്രോവറുടെ പഴയ വീഡിയോ വീണ്ടും വൈറലാകുന്നത്. പ്രതിമാസം ഒരു കോടി രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണ് ആഷ്നീർ ഒറ്റ ദിവസം കൊണ്ട് മതിയാക്കിയത്. ഓഫീസിലെ തൊഴിൽ അന്തരീക്ഷത്തിലെ ഭീകരത കാരണമാണ് നെഞ്ച് വേദന അഭിനയിച്ച് അദ്ദേഹം ജോലി മതിയാക്കേണ്ടി വന്നതെന്നും വീഡിയോയിൽ പറയുന്നു.
ഗ്രോവറിന്റെ വാക്കുകളിലേക്ക്..
‘ജീവച്ഛവങ്ങളെ പോലെയാണ് അവിടെയുള്ള ഓരോ ജീവനക്കാരും ജോലി ചെയ്യുന്നത്. ജോലി ചെയ്യാനുള്ള ഉത്സാഹവും ഊർജവും അവർക്ക് ആർക്കും ഇല്ലായിരുന്നു. എത്ര മോശമായ തൊഴിൽ അന്തരീക്ഷമാണെന്ന് മനസിലായതോടെ നെഞ്ചു വേദന അഭിനയിച്ച് താൻ വീട്ടിലേക്ക് പോന്നു. പിന്നീട് ആ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോയിട്ടില്ല. തൊഴിലാളികളുടെ പ്രവർത്തന ക്ഷമത കൂട്ടാൻ ഉതകുന്ന സാഹചര്യങ്ങളാണ് തൊഴിലിടങ്ങളിൽ സൃഷ്ടിക്കേണ്ടത്. മത്സരാന്തരീക്ഷമുള്ളതായി ആളുകൾ പറയുന്ന ഓഫീസുകളാണ് സത്യത്തിൽ നല്ലത്’- ഗ്രോവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അന്ന് ഗ്രോവർ നടത്തിയ പരാമർശത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഹർഷ് ഗോയങ്ക ഉൾപ്പടെയുള്ളവർ അന്ന് ഗ്രോവറിനെതിരെ രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് ഇടമില്ലാത്ത തരം തൊഴിലിടങ്ങളാണ് ഗ്രോവർ നിർദ്ദേശിക്കുന്നതെന്നായിരുന്നു വിമർശനം.