പ്രഭാസ് പാൻ ഇന്ത്യൻ താരമായി സിനിമാ പ്രേക്ഷകരുടെ ആകെ പ്രിയം നേടിയിട്ടുണ്ട്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. കാരണം പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. ഇനി പ്രഭാസ് നായകനായി വരുന്ന ചിത്രത്തിന്റെ അപ്ഡേറ്റും ചര്‍ച്ചയാകുകയാണ്.
സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. താത്കാലികമായി പേര് ‘പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്സി. 1940കളുടെ പശ്ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്സ് ദസറയ്ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നതെന്നാണ് ചിത്രത്തിനറെ അപ്ഡേറ്റ്.
നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും പ്രഭാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ്.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി ആകെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതായി പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയില്‍ പ്രധാന കഥാപാത്രങ്ങളായി ദീപിക പദുക്കോണും കമല്‍ഹാസനും അമിതാഭ് ബച്ചനുമുണ്ട്.
Read More: മള്‍ട്ടിപ്ലക്സില്‍ റിലീസില്ല, എന്നിട്ടും വിജയ്യുടെ ദ ഗോട്ട് ഹിന്ദി നേടിയത്, സര്‍പ്രൈസായി കളക്ഷൻ കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]