തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ. സോളാർക്കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചിരുന്നുവെന്ന് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഡിജിപി കളളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അൻവർ വ്യക്തമാക്കി. ‘സോളാർക്കേസ് അട്ടിമറിക്കാൻ ലഭിച്ച കൈക്കൂലി വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ അദ്ദേഹത്തിന് മൂന്ന് വീടുകൾ വേറെയുണ്ട്. ഇതിനായി വലിയൊരു തുക പ്രതികളിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. എങ്ങനെയാണ് ഒരു പൊലീസ് ഉദ്യേഗസ്ഥൻ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ തെളിവ് കൈവശമുണ്ട്.
അജിത് കുമാർ 2016ൽ പട്ടം എസ്ആർഒയിൽ 33.8 ലക്ഷം രൂപയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങി. സ്വന്തം പേരിൽ 2016 ഫെബ്രുവരി 19 നാണ് ഫ്ലാറ്റ് വാങ്ങിയത്. പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപയ്ക്ക് ഈ ഫ്ലാറ്റ് വിറ്റു. 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റാണ് പത്ത് ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റത്. ഈ ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണം. റെക്കോർഡ് പ്രകാരം 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് ഇത്രയും രൂപയ്ക്ക് മറിച്ച് വിൽക്കണമെങ്കിൽ പണം എവിടെന്ന് കിട്ടി. ഈ പണം സോളാർ കേസിന് കിട്ടിയ കൈകൂലിയാണ്. കള്ളപ്പണം വെളുപ്പിക്കലാണ് ആ ഇടപാടിലൂടെ നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡോക്യുമെന്റ് പ്രകാരം 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം നടത്തിയിട്ടുണ്ട്. ഇതും വിജിലൻസ് അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉടൻ പരാതി നൽകും. അജിത് കുമാറിന്റെ വിദേശയാത്രകളെക്കുറിച്ചുളള രേഖകളും വിവരാവകാശം നിയമപ്രകാരം ശേഖരിക്കും. എന്റെ അറിവ് പ്രകാരം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയുന്നത്. പി ശശി മുന്നണിയെ പ്രതിസന്ധിയിലാക്കി. ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആരെയും പി ശശി കടത്തി വിടാറില്ല. മുഖ്യമന്ത്രിക്കും പ്രവർത്തകർക്കും ഇടയിൽ ഒരു മറയായി നിൽക്കുകയാണ് പി ശശി’- അൻവർ പറഞ്ഞു.