തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായികടവിൽ നിന്ന് കണ്ടെത്തി. ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം മുദാക്കൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മാമം നദിയിലെ കൊല്ലായികടവിൽ നിന്ന് കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുലിന്റെ (30) മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സ്കൂബ ഡൈവിങ് ടീം കണ്ടെടുത്തത്.
രാഹുലിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പേഴ്സും ഫോണും എല്ലാം വീട്ടിൽ വെച്ചിട്ടാണ് രാഹുൽ പോയത്. ഇന്ന് രാവിലെ കൊല്ലായിക്കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെ തുടർന്ന് 10 മണിമുതൽ ആറ്റിങ്ങൽ സ്കൂബ ടീം തെരച്ചിൽ നടത്തുകയായിരുന്നു. വൈകുന്നേരം മൂന്നര മണിയോടെ മൃതദേഹം കണ്ടെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]