
വാഷിംഗ്ടൺ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ അതിമനോഹരമായ ഒരു ദ്വീപാണ് ബഹമാസ്. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ബഹമാസിലെ ചെറു ദ്വീപുകളും ഏറെ പ്രശസ്തമാണ്. കാട്ടുപന്നികൾ നിറഞ്ഞ ബിഗ് മേയർ കെയ് എന്ന ജനവാസമില്ലാത്ത ചെറുദ്വീപുൾപ്പെടെ നിരവധി കാഴ്ചകളാണ് ബഹമാസിലുള്ളത്. അത്തരത്തിലൊന്നാണ് ബിമിനി എന്ന ചെറുദ്വീപ്. കടലിനടയിൽ കല്ല് കൊണ്ട് നിർമ്മിച്ച ഒരു പാതയാണ് ഈ ദ്വീപിനെ വ്യത്യസ്ഥമാക്കുന്നത്.
കടലിന്റെ അടിത്തട്ടിൽ
1968ലാണ് കടലിനടിയിൽ ഈ പാത കണ്ടെത്തിയത്. ബിമിനി ദ്വീപിന്റെ വടക്കൻ തീരത്ത് കടലിൽ ഡൈവിംഗ് നടത്തുകയായിരുന്ന മൂന്ന് പേരാണ് കടലിന്റെ അടിത്തട്ടിൽ അസാധാരണമായ ശ്രേണിയിൽ എന്തോ അടുക്കി വച്ചിരിക്കുന്നത് ആദ്യമായി കണ്ടത്.
പരന്ന ചതുരാകൃതിയിലുള്ള കൂറ്റൻ ചുണ്ണാമ്പുകല്ലുകളായിരുന്നു അത്. അവ നേർരേഖയിൽ നിരനിരയായി ചേർത്ത് വച്ച പാതയായിരുന്നു അത്. എന്നാൽ അതൊരു റോഡാണോ മതിലാണോ അതോ പാലമാണോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു. വിവരം പുറംലോകം അറിഞ്ഞതോടെ ഗവേഷകർ ഇവിടേക്കെത്തി. പിന്നാലെ ഈ പാതയ്ക്ക് സമാന്തരമായി തന്നെ തൊട്ടു താഴെ മറ്റ് രണ്ട് കല്ത്തറകളും കണ്ടെത്താനായി.
ആര് നിർമ്മിച്ചു
കാർബൺ ഡേറ്റിംഗിലൂടെ 4000 വർഷം പഴക്കമുള്ളവയാണ് ഈ കല്ലുകൾ എന്ന് കണ്ടെത്തി. ഏതെങ്കിലും നാവികരാകാം പാത നിർമ്മിച്ചതെന്ന് കരുതിയെങ്കിലും നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന ഏതെങ്കിലും പുരാതന സംസ്കാരത്തിന്റെ അവശിഷ്ടമാണോ ഇതെന്ന വാദം ശക്തമായി. ഈ കല്ലുകൾ ആര് നിർമ്മിച്ചെന്നോ എവിടെ നിന്ന് വന്നെന്നോ ആർക്കും അറിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അറ്റ്ലാൻഡിസ്
ഗ്രീക്ക് പുരാണമനുസരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി പോയെന്ന് കരുതപ്പെടുന്ന പുരാതന നഗരമാണ് അറ്റ്ലാൻഡിസ്. ജിബ്രാൾട്ടർ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അറ്റ്ലാന്റിസ് നഗരം എന്നാണ് കരുതുന്നത്. അറ്റ്ലാന്റിസിന്റെ അവശിഷ്ടമാകാമിതെന്നാണ് ചിലരുടെ വിശ്വാസം. അതിനൊരു കാരണമുണ്ട്.
മൺമറഞ്ഞു പോയ അറ്റ്ലാൻഡിസ് നഗരത്തിന്റ അവശിഷ്ടങ്ങൾ 1960കളുടെ അവസാനത്തോടെ ബിമിനി തീരത്തെ കടലിനടിത്തട്ടിൽ നിന്നും കണ്ടെത്തുമെന്ന് എഡ്ഗർ കെയ്സീ എന്ന അമേരിക്കക്കാരൻ 1938ൽ പ്രവചനം നടത്തിയിരുന്നു. എന്നാൽ, ഏകദേശം 3000 അടിയോളം നീളമുള്ള ‘ ബിമിനി റോഡ് ” എന്നറിയപ്പെടുന്ന ഈ പാത അറ്റ്ലാന്റിസിന്റെ ഭാഗമാണെന്ന വാദം തള്ളിക്കളയുകയാണ് ഭൂരിഭാഗം ഗവേഷകരും.