
ന്യൂഡൽഹി : രാഹുൽഗാന്ധി ഡൽഹിയിലെ ആനന്ദ് വിഹാർ ഐ എസ്ബി ടിയിൽ റെയിൽവേ പോർട്ടർമാരെ കാണാൻ വ്യത്യസ്തമായ വേഷത്തിൽ എത്തി. അവരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ചർച്ച ചെയ്യുന്നതിനിടെ, രാഹുൽ ഗാന്ധി പോർട്ടർ വസ്ത്രവും ബാഡ്ജും ധരിച്ചു.
ആനന്ദ് വിഹാർ ഐ എസ് ബി ടിയിൽ ആണ് ചുമട്ടുതൊഴിലാളികളെ കാണാൻ രാഹുൽ എത്തിയത്. ചുവന്ന ഷർട്ടും ബാഡ്ജും ധരിക്കുക മാത്രമല്ല, ചുമട് ചുമക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുൾ അദ്ദേഹത്തിന്റെ ചുറ്റിലും ഉണ്ടായിരുന്നു. രാഹുൽ ചുമട് എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.