

ചെറിയ വിഷമം പോലും പൊതുജനങ്ങളെ അറിയിക്കുന്നില്ല ; ഒട്ടനവധി അഭ്യാസങ്ങള്‍ കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്; കടം വാങ്ങി കേരളത്തെ വികസിപ്പിക്കും, ആ വികസനത്തിലൂടെ കട ബാധ്യതകള്‍ തീര്‍ക്കും : ഇ.പി.ജയാരജന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെറിയ വിഷമം പോലും പൊതുജനങ്ങളെ അറിയിക്കാതെ ഒട്ടനവധി അഭ്യാസങ്ങള്‍ കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയാരജന്‍.
കേന്ദ്ര സര്‍ക്കാര്‍ കടുത്ത സാമ്പത്തിക അവഗണനയാണ് സംസ്ഥാനത്തോട് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജയരാജന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ രാജ്ഭവന് മുന്നില്‍ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടം വാങ്ങി കേരളത്തെ വികസിപ്പിക്കും, ആ വികസനത്തിലൂടെ കട ബാധ്യതകള്‍ തീര്‍ക്കുമെന്നും ജയരാജന് പ്രസംഗത്തിനിടെ പറഞ്ഞു. ‘കേരളത്തിന്റെ വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ കടം വാങ്ങി നാടിനെ വികസിപ്പിക്കും.
ആ വികസനത്തിലൂടെ നമ്മള് കടം വീട്ടും. ഇവിടെ കച്ചവടക്കാരെല്ലാം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് എത്രമാത്രം കടമുണ്ട്. കടം വാങ്ങി നാട് നന്നാക്കി, കടംവീട്ടി, കേരളീയരുടെ മുഴുവന്‍ അഭിവൃദ്ധിക്ക് നടപടികള്‍ സ്വീകരിക്കുന്ന ഒരു ജനാധിപത്യ സര്‍ക്കാരിനെ എന്തിനാണ് ഇങ്ങനെ വിഷമിപ്പിച്ചുകൊാണ്ടിരിക്കുന്നത്’ ജയരാജന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]