
ടൊറന്റോ: ഇന്ത്യയും കാനഡയും തമ്മിലുള്ള അഭിപ്രായ സംഘർഷങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും കാനഡയിൽ ഖാലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. ഖാലിസ്ഥാൻ ഭീകരവാദി അർഷിദീപ് സിങ്ങിന്റെ അനുയായി സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗ് നഗരത്തിൽ ഇരുവിഭാഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരണം..ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കാനഡയിൽ നിന്ന് വിട്ടു തരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റിൽ സുഖ ദുൻകെയുടെ പേരും ഉണ്ടായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള അഭിപ്രായ സംഘർഷങ്ങൾ പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതു വരെ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് സുഖയുടെ കൊലപാതകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]