

സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് മക്കളുമായി പോയി; ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി; അമ്മയെയും അഞ്ചു മക്കളെയും കാണാതായിട്ട് നാലു ദിവസം; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: വയനാട്ടില്‍ അമ്മയെയും അഞ്ചുമക്കളെയും കാണാതായിട്ട് നാലു ദിവസമാകുന്നു. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതല്‍ കാണാതാകുന്നത്.
ചേളാരിയിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് വിമിജ മക്കളുമായി യാത്ര തിരിച്ചത്. എന്നാല്‍ ഇവര്‍ അവിടെ എത്തിയിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]