
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ചർച്ചയ്ക്കിടെ ലോക്സഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടന്നത് രൂക്ഷമായ വാദപ്രതിവാദങ്ങൾ. ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, പക്ഷേ ബിൽ അപൂർണമാണെന്നും വ്യക്തമാക്കി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം നടപ്പാക്കാൻ മണ്ഡലപുനർനിർണയം എന്തിന് ? അങ്ങനെ പറയുന്നതിലെ യുക്തി എന്തെന്നും രാഹുൽ ചോദിച്ചു . കേന്ദ്രം ഒബിസിയെ അവഗണിക്കുന്നു. ഒബിസി സ്ത്രീകൾക്ക് സംവരണമില്ലാത്ത ബിൽ അപൂർണ്ണമാണെന്നും രാഹുൽ പറഞ്ഞു.
ഒബിസിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാൻ ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]