

കടയിൽ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം; 65 കാരന് ജീവപര്യന്തവും , 40 വര്‍ഷം തടവും, 150000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
സ്വന്തം ലേഖകൻ
തൃശൂര്‍: കടയിൽ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വര്‍ഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം ചിറ്റഞ്ഞൂര്‍ ആലത്തൂര്‍ കോടത്തൂര്‍ വീട്ടില്‍ രവീന്ദ്രനെ(റൊട്ടേഷന്‍ രവി, 65)യാണ് കോടതി ശിക്ഷിച്ചത്.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് എസ് ലിഷ ആണ് ശിക്ഷ വിധിച്ചത്. പോക്സോ കുറ്റത്തിന് 40 വര്‍ഷം തടവും പട്ടികജാതി അക്രമ നിരോധന വകുപ്പുകളില്‍ ജീവപര്യന്തവുമാണ് കോടതി ശിക്ഷിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നപ്പോഴാണ് രവീന്ദ്രന് ലൈംഗികാതിക്രമം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പീഡനത്തിനിരയായ അതിജീവതയുടെ മൊഴി കുന്നംകുളം പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എന്‍ എ അനൂപിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന അനീഷ് വി കോരയായിരുന്നു.
കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രമ്യ, സിവില്‍ പൊലീസ് ഓഫീസര്‍ വിപിന്‍ ചന്ദ്രനും പ്രവര്‍ത്തിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ എസ് ബിനോയി ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]