
മുൻവൈരാഗ്യം; വൈക്കത്ത് യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന വൈക്കം ചെമ്മനത്തുകര സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ സ്വന്തം ലേഖകൻ വൈക്കം: യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്മനത്തുകര വാഴുവേലിൽ വീട്ടിൽ കൃഷ്ണേന്ദു (23) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഓഗസ്റ്റ് മാസം ആറാം തീയതി വൈകിട്ട് 5:30 മണിയോടെ തോട്ടകം ഷാപ്പിന് സമീപം വച്ച് ഉദയനാപുരം സ്വദേശിയായ യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം ഇവര്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അർജുന്, കുട്ടു എന്ന് വിളിക്കുന്ന ആർഷിദ് മുരളി, ജിത്ത് എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരെ പോലീസ് പിടികൂടുകുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന കൃഷ്ണേന്ദുവിനെ കുമളിയില്‍ നിന്നും പിടികൂടുന്നത്.
വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രന്, എസ്.ഐ വിജയപ്രസാദ്,സി.പി.ഓ മാരായ പ്രവീണോ, അജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറ്റസ്റ്റ് ചെയ്തത്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]