
കൊല്ലം തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിന് കാരണം.
മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ വെട്ടുകയായിരുന്നു. പ്രതി അജിത്തിനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ദേവദാസ് ലോട്ടറി ടിക്കറ്റെടുത്ത് അജിത്തിന് സൂക്ഷിക്കാൻ കൊടുത്തിരുന്നു. ഇരുവരും പണം പങ്കിട്ടായിരുന്നു ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നത്. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് തന്നെ ദേവദാസ് അജിത്തിനോട് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് ഇരുവരുെ മദ്യലഹരിയിലായിരുന്നു. വാക്കു തർക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കൈയ്ക്ക് വെട്ടുകയായിരുന്നു. രക്തം വാർന്നാണ് ദേവദാസ് മരിച്ചത്.
Story Highlights: Controversy over Onam bumper lottery results; murder in Kollam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]