
ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ചേക്കും. ഇതിനായി നാവികസേന ശുപാര്‍ശ പ്രതിരോധമന്ത്രാലയത്തിന് കൈമാറി. ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. ഇന്‍ഡിജീനിയസ് എയര്‍ക്രാഫ്റ്റ് ക്യാരിയര്‍-2 എന്നാകും രണ്ടാം വിമാനവാഹിനിക്കപ്പല്‍ അറിയപ്പെടുക. തദ്ദേശീയമായ ആദ്യവിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ ശാലയിലാണ് നിര്‍മിച്ചിരുന്നത്. (second Indigenous Aircraft Carrier may made from cochin Shipyard)
ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിന്റെ പേരില്‍ കൊച്ചി കപ്പല്‍ശാല വലിയ അഭിനന്ദനങ്ങള്‍ നേടിയ പശ്ചാത്തലത്തില്‍ കൂടിയാണ് രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയില്‍ തന്നെ നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. ഐഎന്‍എസ് വിക്രാന്തിന്റെ പ്രവര്‍ത്തനം വിശാഖപട്ടണത്ത് ഏകീകരിക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ്.
Story Highlights: second Indigenous Aircraft Carrier may made from Cochin Shipyard
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]