

നിപ പരിശോധന; ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം; കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിൽ അനുമതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിപ പരിശോധന ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം. കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് അനുമതിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ട്രൂനാറ്റ് പരിശോധനയില്‍ ഫലം വ്യക്തമായാലും നിലവിലെ മാനദണ്ഡം അനുസരിച്ച് പൂനെയിലേക്ക് സാമ്ബിള്‍ അയക്കുന്നത് തുടരും. നിരന്തരം നിപ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പരിശോധന വികേന്ദ്രീകരിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിലവില്‍ നിപ സംശയിക്കുന്ന സാമ്ബിളുകള്‍, ബിഎസ് ലെവല്‍ 2 പ്ലസ് സൗകര്യമുള്ള ആലപ്പുഴ എൻഐവിയിലേക്കോ, തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലേക്കോ അയക്കും. പിസിആര്‍ പരിശോധന നടത്തി ഫലം വ്യക്തമായാലും
പൂനെയിലേക്ക് അയക്കും.
പൂനെ ഫലം അനുസരിച്ച് പ്രഖ്യാപനം നടത്തും. ഇനി മുതല്‍ നിപ സംശയിച്ചാല്‍, ട്രൂ നാറ്റ് സൗകര്യമുള്ള ഏത് ലാബിലും പരിശോധന നടത്താം. പിസിആര്‍ പരിശോധന അപേക്ഷിച്ച് ട്രൂനാറ്റില്‍ ഫലം അറിയാൻ കുറച്ച് സമയം മതി. അധികം സാമ്ബിളുകളില്ലെങ്കില് പരിശോധിക്കാനും എളുപ്പം. സാമ്ബിളെടുക്കുമ്ബോള് തന്നെ നിര്‍ജ്ജീവമാക്കുന്നതിനാല്‍ രോഗവ്യാപനം ഭയക്കേണ്ട.
ട്രൂനാറ്റ് പരിശോധനയില്‍ ഫലം പോസിറ്റിവായാലും അല്ലെങ്കിലും പ്രഖ്യാപനത്തിനായി പൂനെയിലേക്ക് തന്നെ അയക്കണം. തുടര്കേസുകളില് ലോറിസ്ക് സാമ്ബിളുകള്‍ കേരളത്തിലെ ബിഎസ് ലെവല്‍ 2 പ്ലസ് ലാബുകളില്‍ പരിശോധിക്കും. നിപ സംശയിക്കുന്ന സാഹചര്യങ്ങള്‍ ജാഗ്രതനടപടികള് സ്വീകരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]