
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ആശുപത്രി സാമഗ്രികൾ അടിച്ചു തകർത്ത ഇയാൾ ലേബർ റൂമിൽ കയറിയത് പരത്തി. തലക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാരാണ് ഇന്നലെ രാത്രി 11 മണിക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടക്കത്തിൽ യാതൊരു പ്രകോപനവുമില്ലാതിരുന്ന ഇയാൾ പിന്നീട് അക്രമാസക്തനായി. ആശുപത്രിയിലെ അലമാരയുടെ ചില്ല് അടിച്ചു പൊട്ടിച്ചു. തുടർന്ന് ലേബർ റൂമിലെ കിടക്കളിലൂടെ നടന്ന് പരിഭ്രാന്തി സൃഷ്ടിച്ചു. ഇതോടെ ആശുപത്രിയിൽ ഉണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ചേർന്ന് തൊഴിലാളിയുടെ കൈയും കാലും തുണി ഉപയോഗിച് കെട്ടി. മയങ്ങാനുള്ള മരുന്ന് നൽകിയ ശേഷം ഇയാളെ ജനറൽ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]