
തൃശൂര്‍: യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്സാപ്പില്‍ അയച്ചുകൊടുത്ത് പ്രചരിപ്പിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. എടക്കഴിയൂര്‍ വട്ടംപറമ്പില്‍ ഇമ്രാജ് (37) നെയാണ് വടക്കേകാട് പൊലീസ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്നു അറസ്റ്റ് ചെയ്തത്.
ഇമ്രാജ് 30 കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ യുവതി പരാതി നല്‍കിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു.
ഇതേ തുടര്‍ന്ന് പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഇമ്രാജ് വിമാനം ഇറങ്ങിയപ്പോള്‍ പിടികൂടുകയായിരുന്നു.
എസ്.എച്ച്.ഒ. എം.കെ.
രമേഷ്, സി. ബിന്ദുരാജ്, പ്രതീഷ്, പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]