
കോട്ടയം ∙
ഒഴിഞ്ഞ
സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ആരെ നിയോഗിക്കണമെന്ന ചർച്ച കോൺഗ്രസിൽ സജീവം. ഇതുസംബന്ധിച്ച പ്രാഥമിക ആശയവിനിമയം നേതാക്കൾ അനൗദ്യോഗികമായി നടത്തി.
ഡൽഹിയിലുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ഫോണിലൂടെയാണ് സംസാരിച്ചത്. വിവിധ ഗ്രൂപ്പുകളുടെ ലേബലിൽ നിരവധി പേരുകളാണ് നേതൃത്വത്തിനു മുന്നിലുള്ളത്.
അബിൻ വർക്കി, ജെ.എസ്. അഖിൽ, ബിനു ചുള്ളിയിൽ, കെ.എം.
അഭിജിത്ത്, ഒ.ജെ.ജനീഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.
സംഘടന തിരഞ്ഞെടുപ്പിൽ രാഹുലിനു തൊട്ടുപിന്നിലെത്തിയ അബിൻ വർക്കിക്ക് അധ്യക്ഷ സ്ഥാനം നൽകണമെന്ന വികാരം അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾക്കുണ്ട്. അബിനെ അധ്യക്ഷനാക്കിയില്ലെങ്കിൽ വിവാദം ഉണ്ടായേക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടിക്ക് ദോഷം ചെയ്യുെമന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളും ഒപ്പിട്ട നിവേദനം രാഹുൽ ഗാന്ധിക്ക് നേരിട്ട് നൽകിയിരുന്നു.
എന്നാൽ നേതാക്കളെ ചെവികൊള്ളാതെയാണ് സംഘടന തിരഞ്ഞെടുപ്പ് നടത്താൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. അത്തരമൊരു സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് അബിനാണ് അധ്യക്ഷനാകേണ്ടതെന്നും അല്ലെങ്കിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തിയതു കൊണ്ട് എന്താണ് കാര്യമെന്നും ആണ് അബിനെ അനുകൂലിക്കുന്ന നേതാക്കളുടെ വാദം.
മുൻ എൻഎസ്യു സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ അബിൻ വർക്കി വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർഥിയായി അവസാനം വരെ പരിഗണിച്ചിരുന്നത് തിരുവനന്തപുരം സ്വദേശിയായ ജെ.എസ്.അഖിലിനെ ആയിരുന്നു. പലഘട്ടത്തിൽ പാർട്ടിയുടെ വിവിധ സ്ഥാനങ്ങളിൽ നിന്നും അവഗണിക്കപ്പെട്ട
അഖിലിനെ ഇത്തവണ അധ്യക്ഷനാക്കണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. സംഘടന തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിൽ അഖിൽ ഭാഗമായിരുന്നില്ല എന്നതാണ് അഖിലിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
എൻഎസ്യു, യൂത്ത് കോൺഗ്രസ് ദേശീയ സമിതികളിൽ അംഗമായിരുന്ന അഖിൽ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റം മെംബറാണ്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പങ്കാളിയായിരുന്നില്ല എന്നതാണ് കെ.എം. അഭിജിത്തിനു മുന്നിലെയും പ്രധാന തടസം.
ദേശീയ പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവസാന നിമിഷംവരെ അഭിജിത്തിന്റേ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് അഭിജിത്ത് തഴയപ്പെട്ടത്.
കെഎസ്യു മുൻ സംസ്ഥാന അധ്യക്ഷനാണ് അഭിജിത്ത്.
ഒ.ജെ. ജനീഷ്, ബിനു ചുള്ളിയിൽ എന്നിവരാണ് പരിഗണിക്കുന്ന മറ്റു പേരുകൾ.
യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായിരുന്ന ജിനീഷ് നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ബിനു ചുള്ളിയിലിനെ ദേശീയ പുനഃസംഘടനയില്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.
സെക്രട്ടറിയായി ഒരാഴ്ച പിന്നിടുമ്പോൾ ബിനുവിനെ സംസ്ഥാന അധ്യക്ഷനാക്കണോ എന്നാണ് അദ്ദേഹത്തെ എതിർക്കുന്ന നേതാക്കളുടെ ചോദ്യം. കെഎസ്യു, എൻഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ ബിനു വഹിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]