
തിരുവനന്തപുരം∙ പറവൂരില്‍നിന്നുള്ള യുവതി അശ്ലീല സന്ദേശവുമായി ബന്ധപ്പെട്ട വിഷയം ഒന്നര വര്‍ഷം മുന്‍പ് പിതൃതുല്യനായി കാണുന്ന പ്രതിപക്ഷ നേതാവിനോടു നേരിട്ടു പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
.
പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നു മാത്രമല്ല അതിനുശേഷം ആരോപണവിധേയനായ ആളെ ഉയര്‍ന്ന പദവിയിലേക്ക് നിശ്ചയിച്ചുവെന്നും ഗോവിന്ദന് പറഞ്ഞു. പിതൃതുല്യം സ്നേഹിക്കുന്ന നല്ല കുടുംബബന്ധമുള്ള ഒരു യുവതി സ്ത്രീ പീഡനവുമായിട്ട് ബന്ധപ്പെട്ട
ഒരു പ്രശ്നം പ്രതിപക്ഷ നേതാവിനോട് പറഞ്ഞു കഴിഞ്ഞാല്‍ ഞാന്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിയുകയല്ല വേണ്ടത്. ഇത് ഗൗരവതരമായ ഒരു പ്രശ്നമാണ്.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളോട് കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും കാണിക്കുന്ന സമീപനത്തിന്റെ ഒരു സാമ്പിള്‍ ആയിട്ട് വേണം ഇതിനെ കാണാന്‍.
ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റെ പദവി ഒഴിഞ്ഞാല്‍ മതിയോ എന്ന കാര്യം കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടത്.
രാഹുലിന് എതിരായി വന്ന ആരോപണങ്ങള്‍ വിശ്വസനീയമാണെന്നാണ് യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴൊക്കെ കോണ്‍ഗ്രസ് അദ്ദേഹത്തെ സംരക്ഷിച്ചു എന്നതാണ് പൊതുവായി വരുന്ന ആക്ഷേപമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. സിപിഎമ്മുമായി ബന്ധപ്പെട്ട് ഉയറന്ന കത്തുവിവാദം ശുദ്ധ അസംബന്ധമാണെന്ന് ഗോവിന്ദന് ആവര്‍ത്തിച്ചു.
ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ നിയമനടപടി ആരംഭിച്ചു. ഇത്തരം ഒരു കുഴപ്പത്തിലും ഞാന്‍ ചാടില്ല.
മകനും അതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് കൃഷ്ണ കേരളത്തിലെ പാര്‍ട്ടി മെമ്പര്‍ അല്ല.
രാജേഷ് ജോലി ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും ഒക്കെ ഇംഗ്ലണ്ടിലാണ്. അവിടെ പാര്‍ട്ടി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പരാതി വന്നു എന്നുള്ള ഒറ്റ കാരണം കൊണ്ട് ആരുടെയും പേരില്‍ നിലപാട് സ്വീകരിച്ചു മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]