പാലക്കാട് ∙
എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു പിന്നാലെ പാലക്കാട്ട് എംഎൽഎയുടെ ഓഫിസിലേക്കു മാർച്ചുമായി മഹിളാമോർച്ചയും ഡിവൈഎഫ്ഐയും. കയ്യിൽ കോഴിയെയും പിടിച്ചായിരുന്നു മഹിളാമോർച്ച പ്രവർത്തകരുടെ മാർച്ച്.
‘ഹു കെയേഴ്സ്’ എന്ന് കോഴിയുടെ രൂപത്തിൽ എഴുതിയ പോസ്റ്ററുകളും പ്രവർത്തകർ ഉയർത്തി. മാർച്ച് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.
ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നതെന്നും ഇത്തരത്തിൽ കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് ആവശ്യമില്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
മഹിളാമോർച്ചയുടെ മാർച്ചിന്റെ തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എംഎൽഎ ഓഫിസിലേക്ക് എത്തി.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മതിൽ ചാടിക്കിടന്ന ചില പ്രവർത്തകരെ പൊലീസ് പിടികൂടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]