
മോസ്കോ ∙ യുക്രെയ്നിനു സുരക്ഷ ഉറപ്പാക്കാൻ റഷ്യയെ മാറ്റിനിർത്തി ചർച്ച നടത്തുന്നത് ‘എങ്ങുമെത്താത്ത വഴി’യാണെന്നു റഷ്യൻ വിദേശകാര്യമന്ത്രി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കൊപ്പം യൂറോപ്യൻ യൂണിയൻ നേതാക്കൾ എത്തിയതിനെയും തുടർന്നു സ്വന്തം നിലയ്ക്കു പ്രഖ്യാപനങ്ങൾ നടത്തിയതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ട്രംപ് – പുട്ടിൻ ചർച്ചയിലുണ്ടായ ധാരണകൾ തകർക്കും വിധമാണ് യുഎസിലുൾപ്പെടെ യൂറോപ്യൻ നേതാക്കൾ നടത്തുന്ന നീക്കങ്ങൾ. റഷ്യയെക്കൂടാതെ നടക്കുന്ന ചർച്ചകൾ സാങ്കൽപിക ലോകത്തെ ചർച്ച മാത്രമാണെന്നും അത് എങ്ങുമെത്തില്ലെന്നും അവർക്കുതന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുദ്ധാനന്തരം യുക്രെയ്നിനു സഹായം നൽകുന്നതിനുള്ള ചർച്ചകളുമായി അമേരിക്കൻ – യൂറോപ്യൻ സേനകൾ മുന്നോട്ടുപോകുകയാണ്.
അതിനിടെ, തങ്ങളുടെ അതിർത്തിക്കുള്ളിൽ തകർന്നുവീണ നിലയിൽ റഷ്യൻ ഡ്രോൺ കണ്ടെത്തിയതായും നാറ്റോ അംഗരാജ്യത്തെ പ്രകോപിപ്പിക്കാനാണു റഷ്യയുടെ ശ്രമമെന്നും പോളണ്ട് ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]