

വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിൽ ശേഖരിച്ച തുകയിൽ നിന്നും സർക്കാരിലേക്ക് അടക്കാതെ നടത്തിയത് വൻ ക്രമക്കേട്; എഞ്ചിനീയറിങ് കോളേജ് ക്ലാർക്കിനെതിരെ വിജിലൻസ് കോടതി; 30 വർഷം കഠിന തടവും 3,30,000 രൂപ പിഴയും വിധിച്ചു
തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിങ് കോളേജ് ക്ലാർക്കായിരുന്ന ഗോപകുമാറിനെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലൻസ് കോടതി മുപ്പത് വർഷം കഠിന തടവിനും 3,30,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
2000-2003 കാലഘട്ടത്തിൽ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ സെക്ഷൻ ക്ലാർക്കായിരുന്ന ഗോപകുമാർ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിൽ ശേഖരിച്ച തുകയിൽ നിന്നും 6,51,529 രൂപ സർക്കാരിലേക്ക് അടക്കാതെ ക്രമക്കേട് നടത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത്.
2000 മുതൽ 2003 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായിട്ടാണ് ഗോപകുമാർ ഇത്രയും തുക സർക്കാരിലേക്ക് അടക്കാതെ വെട്ടിപ്പ് നടത്തിയത്. ഓരോ സാമ്പത്തിക വർഷത്തെ വെട്ടിപ്പും പ്രത്യേകം പ്രത്യേകമായി പരിഗണിച്ച കോടതി 10 വർഷം വീതം കഠിന തടവിനും 1,10,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

അപ്രകാരം പ്രതിയായ ഗോപകുമാറിന് ആകെ 30 വർഷ കഠിന തടവും ആകെ 3,30,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈഎസ്പി യായിരുന്ന രാജേന്ദ്രൻ രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തിയ കേസിൽ അന്നത്തെ ഡിവൈഎസ്പിയും നിലവിലെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ടുമായ ആർ.മഹേഷാണ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ ആർ രഞ്ചിത്ത് കുമാർ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]