
ഡോളറിനെതിരെ രൂപയുടെ മൂല്യം എത്രയെന്ന് അറിയാമോ? ലോകത്തിലെ ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ കറൻസികൾ പലർക്കും പരിചിതമാണെങ്കിലും, ഏറ്റവും കുറഞ്ഞ മൂല്യമുള്ള കറൻസികൾ ഏതൊക്കെയാണെന്ന് അറിയാമോ.., ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗ്, സ്വിസ് ഫ്രാങ്ക്, യുഎസ് ഡോളർ തുടങ്ങി ശക്തമായ കറൻസികൾക്കൊപ്പം മൂല്യത്തകർച്ച നേരിടുന്ന കറൻസികളെ പരിചയപ്പെടാം.
കറൻസി | INR മൂല്യം | USD മൂല്യം |
ഇറാനിയൻ റിയാൽ | 501.73 | 42105 |
വിയറ്റ്നാമീസ് ഡോംഗ് | 297.72 | 24980 |
സിയറ ലിയോണിയൻ ലിയോൺ | 267.39 | 22,439.37 |
ലാവോ/ലാവോഷ്യൻ കിപ് | 263 | 22071.02 |
ഇന്തോനേഷ്യൻ റുപിയ | 185.66 | 15581.10 |
ഉസ്ബെക്കിസ്ഥാനി സോം | 150.24 | 12608 |
ഗിനിയൻ ഫ്രാങ്ക് | 102.41 | 8594.47 |
പരാഗ്വേയൻ ഗ്വാരാനി | 89.88 | 7542.86 |
കംബോഡിയൻ റിയൽ | 48.62 | 4080.58 |
ഉഗാണ്ടൻ ഷില്ലിംഗ് | 44.22 | 3710.65 |
രാജ്യത്തെ രഷ്ട്രീയ പ്രശനങ്ങൾ, ഇറാൻ-ഇറാഖ് യുദ്ധം, ആണവ പദ്ധതി തുടങ്ങിയ ഘടകങ്ങളാണ് ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ചയ്ക്ക് കാരണം. അതേസമയം, ഒരു കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയുടെ കീഴിലാണ് വിയറ്റ്നാം പ്രവർത്തിക്കുന്നത്, ഒരു വിപണി സമ്പദ്വ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിൽ വിയറ്റ്നാമീസ് ഡോങ് ഗണ്യമായ മൂല്യത്തകർച്ച നേരിടുന്നു.
1952-ൽ സ്ഥാപിതമായതുമുതൽലാവോ കറൻസിയുടെ മൂല്യം താരതമ്യേന താഴ്ന്ന നിലയിലാണ്. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോൺ കടുത്ത ദാരിദ്ര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ആഭ്യന്തരയുദ്ധം ഉൾപ്പെടെ പടിഞ്ഞാറൻ ആഫ്രിക്കയിലെ അഴിമതികളുടെയും യുദ്ധങ്ങളുടെയും ചരിത്രമാണ് രാജ്യത്തിനുള്ളത്. ഇതോടെ കറൻസിയുടെ മൂല്യവും രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥയും ഇടിഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി ഇന്തോനേഷ്യൻ റുപിയ മൂല്യത്തകർച്ച നേരിടുന്നുണ്ട്. . വിദേശനാണ്യ ശേഖരം കുറഞ്ഞത് തിരിച്ചടിയായിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ദുർബലമായ ഒന്നാണ്, അതിൻ്റെ ഫലമായി കറൻസി മൂല്യത്തകർച്ച നേരിടുന്നു. ഗിനിയയുടെ ഔദ്യോഗിക കറൻസിയായ ഗിനിയൻ ഫ്രാങ്കിന്റെ മൂല്യം വർഷാവർഷം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വ്യാപകമായ അഴിമതിയും രാഷ്ട്രീയ പ്രശനങ്ങളുമാണ് കാരണം.
ഉയർന്ന പണപ്പെരുപ്പം, അഴിമതി, ഉയർന്ന തൊഴിലില്ലായ്മ, വർദ്ധിച്ച ദാരിദ്ര്യം എന്നിവയുടെ ഫലമായി പരാഗ്വേയൻ ഗുരാനിയുടെ മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. അതേസമയം, ദുർബലമായ കംബോഡിയൻ റിയലിന് പിന്നിലെ പ്രധാന കാരണം രാജ്യത്തിൻ്റെ ഉയർന്ന ഡോളറൈസേഷനാണ്. രാജ്യത്ത് പ്രചാരത്തിലുള്ള പണത്തിൻ്റെ 90 ശതമാനവും യുഎസ് ഡോളറാണ്. നിലവിൽ, ഏറ്റവും വില കുറഞ്ഞ കറൻസികളിൽ ഒന്നാണ് ഉഗാണ്ടൻ ഷില്ലിംഗ്. സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച കുടിയേറ്റ നിയമങ്ങൾ പോലുള്ള നടപടികൾ കാരണം ഉഗാണ്ടയുടെ സമ്പദ്വ്യവസ്ഥ തകർന്നതാണ് മൂല്യം കുറഞ്ഞതിനുള്ള കാരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]