
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയ്ക്കായി തെരച്ചിൽ തുടരുന്നു. അരോണയ് എക്സ്പ്രസ്സിൽ കുട്ടി ഉണ്ടെന്നു സംശയത്തെ തുടർന്ന് പാലക്കാട് വെച്ച് ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. റെയിൽവേ പൊലീസിനൊപ്പം ആർപിഎഫ് ടീമും ട്രെയിനിൽ പരിശോധന നടത്തുന്നുണ്ട്. കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ യാത്രക്കാർക്ക് നൽകിയാണ് പരിശോധന തുടരുന്നത്. അതേസമയം, ട്രെയിൻ പാലക്കാട് വിട്ടു. അതേസമയം, ട്രെയിനിൽ പരിശോധന തുടരുകയാണ്. വൈകിട്ട് അഞ്ചിനു തിരുവനന്തപുരം നിന്ന് സിൽച്ചറിലേക്ക് ഉള്ള ട്രെയിനാണിത്.
അതിനിടെ, കുട്ടി നഗരത്തിൽ തന്നെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം വരെ യുള്ള സിസിടിവി കിട്ടിയിട്ടുണ്ട്. കുട്ടി അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ടിക്കറ്റെടുക്കാനോ ഭാഷ സംസാരിക്കാനോ കുട്ടിയ്ക്ക് കഴിയില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനുള്ള പൊലീസ് തീരുമാനം. കുട്ടിയ്ക്കായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. പല സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജുൻ കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് കാണാൻ ഇല്ലാത്തത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീടുവിട്ട് ഇറങ്ങിയത്.
കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ വീട്ടുകാർ ഉടൻ വിവരം കഴക്കൂട്ടം പൊലീസിൽ അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ബാഗിൽ വസ്ത്രങ്ങൾ എടുത്താണ് കുട്ടി പോയിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പ് കഴക്കൂട്ടത്ത് എത്തിയ കുട്ടിക്ക് മലയാളം അറിയില്ല എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]