
അബുദാബി: പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി അബുദാബിയിലെ അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞന്. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളില്‍ പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.
അന്താരാഷ്ട്ര പങ്കാളികളായ ടെക്സാസിലെ ഹര്ദിന്-സിമ്മണ്‍സ് യൂണിവേഴ്സിറ്റി, പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ്, കറ്റലിന സ്കൈ സര്‍വേ പ്രോജക്ട് എന്നിവയടക്കമുള്ളവരുമായി സഹകരിച്ച് നാസയുടെ സഹായത്തോടെ ലഭ്യമാക്കിയ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് കണ്ടെത്തല്‍ നടത്തിയതെന്ന് സെന്റര്‍ പ്രസിഡന്റ് ഖല്ഫാന് ബിന്‍ സുല്‍ത്താന്‍ അല്‍ നുഐമി വെളിപ്പെടുത്തി. പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രം പരിശോധിച്ചതാണ് നിര്‍ണായകമായത്.
‘2022 യു വൈ56’എന്നാണ് താൽക്കാലികമായി ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. കണ്ടുപിടിത്തത്തിന് ശേഷം മുഹമ്മദ് ഷൗക്കത്ത് ഔദക്ക് പ്രാഥമിക കണ്ടുപിടിത്ത സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചു. കൃത്യമായ ഭ്രമണപഥം നിർണയിക്കാൻ വിപുലമായ നിരീക്ഷണങ്ങൾ നടത്തുന്നതുവരെ വർഷങ്ങളോളം ‘2022 യു വൈ56’ എന്ന പേരിൽ തന്നെ തുടരുമെന്നും അതിനുശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ അതിന് ഔദ്യോഗികമായി പേര് നൽകുമെന്നും അബുദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
Read Also –
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]