
ഇടുക്കി: ജസ്ന തിരോധാന കേസിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്റെ വിവരങ്ങൾ ശേഖരിച്ചു. മുണ്ടക്കയത്ത് ജസ്നയെ പോലൊരു പെൺകുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിന്റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. എന്നാൽ ജസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജിലെ മുൻജീവനക്കാരിയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയില്ല. സി ബി ഐ ഉടൻ തന്നെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും. മുണ്ടക്കയത്തെ ലോഡ്ജിലും സി ബി ഐ സംഘം പരിശോധന നടത്തി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കമല ഹാരിസിന് പിന്നിലായി ട്രംപ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]