
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ എട്ടു മാസം മാത്രം ശേഷിക്കെ പതിനഞ്ചാം നിയമസഭയുടെ കാലയളവിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത്
അതികായകർ. 2025 ജൂലൈയിലാണ് വി.എസ്.
അച്യുതാനന്ദൻ മൺമറഞ്ഞതെങ്കിൽ ഇതുപോലൊരു ജൂലൈയുടെ നഷ്ടമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2023 ജൂലൈ 18ന് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.
പതിറ്റാണ്ടുകളോളം ഉമ്മൻ ചാണ്ടിക്ക് ഒത്ത രാഷ്ട്രീയ എതിരാളി ആയിരുന്നു വി.എസ്.
അച്യുതാനന്ദൻ. 2004ൽ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ പ്രതിപക്ഷ നേതാവായിരുന്ന പോരാട്ടം പ്രത്യക്ഷത്തിലായി.
2006 മുതൽ 2011 വരെ വി.എസ് മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ കാലചക്രം വീണ്ടും കറങ്ങി, മുഖ്യമന്ത്രിയായി, വി.എസ് പ്രതിപക്ഷ നേതാവും.
സെക്രട്ടേറിയറ്റ് വളയൽ ഉൾപ്പെടെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത സമരമുറകളാണ് അന്നത്തെ പ്രതിപക്ഷം വി.എസിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ തൊടുത്തുവിട്ടത്.
2016ൽ
മുഖ്യമന്ത്രിയും
പ്രതിപക്ഷ നേതാവും ആയതോടെ വി.എസും ഉമ്മൻ ചാണ്ടിയും എംഎൽഎമാരായി നിയമസഭയിൽ വന്നുപോയി. അങ്ങനെ രണ്ട് മുൻ മുഖ്യമന്ത്രിമാരുള്ള സഭ എന്ന അപൂർവതയ്ക്ക് പതിനാലാം നിയമസഭ സാക്ഷിയായി.
ഇക്കാലയളവിൽ വി.എസ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായെങ്കിൽ പദവികളൊന്നും ഏറ്റെടുക്കാൻ താനില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇരുവരും നിയമസഭ പ്രവർത്തനങ്ങളിൽ ഒട്ടും സജീവമല്ലാതിരുന്ന കാലമായിരുന്നു 2016 –2021.
ഇരുവരെയും രോഗം കലശലായി അലട്ടിയതും പതിനാലാം നിയമസഭയുടെ കാലയളവിലാണ്.
∙ മധ്യസ്ഥ മുഖമായിരുന്ന കോടിയേരി, കാനം എന്ന നിലപാട്
വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര മന്ത്രി ആയിരുന്ന
വിടവാങ്ങിയത് 2022 ഒക്ടോബർ 1ന്.
പാർട്ടിയിൽ വിഭാഗിയത കൊടിക്കുത്തി വാണ കാലത്ത് സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായിക്കും നിയമസഭാ നേതാവായിരുന്ന അച്യുതാനന്ദനും ഇടയിലെ മധ്യസ്ഥ മുഖമായിരുന്നു കോടിയേരി. പിണറായിക്കും വി.എസിനും പ്രിയപ്പെട്ട
സഖാവായിരുന്നു അദ്ദേഹം.
2023 ഡിസംബർ 8ന് സിപിഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രനും അന്തരിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളെയും നയിച്ച സംസ്ഥാന സെക്രട്ടറിമാരായിരുന്നു ഇതോടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
∙ ആക്ടിങ് മുഖ്യമന്ത്രിമാരും വിടവാങ്ങി
രണ്ട് മുൻ മുഖ്യമന്ത്രിമാർ മാത്രമല്ല, മുഖ്യമന്ത്രിമാർ വിദേശ ചികിത്സയ്ക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ച രണ്ട് ആക്ടിങ് മുഖ്യമന്ത്രിമാരും വിടവാങ്ങിയത് ഈ നിയമസഭയുടെ കാലയളവിലാണ്, വക്കം പുരുഷോത്തമനും സി.വി.
പദ്മരാജനും. ഇവരും വിടവാങ്ങിയത് ജൂലൈയിൽ ആണെന്നത് മറ്റൊരു യാദൃശ്ചികത.
2023 ജൂലായ് 31ന് ആയിരുന്നു വക്കം പുരുഷോത്തമൻ അന്തരിച്ചത്.
2006ൽ ലോക സാമ്പത്തിക ഫോറത്തിന്റെ സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടി മഞ്ഞിൽ തെന്നിവീണ് പരുക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോൾ വക്കം പുരുഷോത്തമനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു വക്കം പുരുഷോത്തമന്റെ താമസം.
മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയാകട്ടെ ജഗതിയിലെ പുതുപ്പള്ളി ഹൗസിലും.
2025 ജൂലൈ 16ന് ആയിരുന്നു സി.വി. പജ്മരാജന്റെ അന്ത്യം.
1992ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനു കാർ അപകടം പറ്റിയ സമയത്തായിരുന്നു സി.വി.
പദ്മരാജൻ ആക്ടിങ് മുഖ്യമന്ത്രിയായത്.
∙ ആദർശത്തിന്റെ പ്രതിരൂപങ്ങൾ
ആദർശ രാഷ്ട്രീയത്തിന്റെ പര്യായങ്ങളായ പി.ടി. തോമസും തെന്നല ബാലകൃഷ്ണപിള്ളയും വിടവാങ്ങിയതും പതിനഞ്ചാം നിയമസഭയുടെ കാലയളവിൽ.
രാഷ്ട്രീയ ലാഭം നോക്കാതെ പരിസ്ഥിതി രാഷ്ട്രീയം ഉയർത്തിപിടിച്ച പി.ടി. തോമസ് 2021 ഡിസംബർ 22ന് ആയിരുന്നു അന്തരിച്ചത്.
കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം കൊടുമ്പരിക്കൊണ്ട തൊണ്ണൂറുകളിൽ ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയിരുന്നു തോമസ്.
2025 ജൂൺ 6നാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ അന്ത്യം.
സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകാതെ കോൺഗ്രസിൽ ആദർശ രാഷ്ട്രീയം ഉയർത്തിപിടിച്ച തെന്നല ബാലകൃഷ്ണപിള്ള മരണം വരെയും തലയെടുപ്പുള്ള ഗാന്ധിയനായിരുന്നു. പാർട്ടി അധികാരത്തിലേറിയ 2001ൽ ഒരു അപശബ്ദം പോലും ഉണ്ടാക്കാതെ കെപിസിസി അധ്യക്ഷ പദം ഒഴിഞ്ഞ തെന്നലയുടെ രാഷ്ട്രീയം ചരിത്രത്തിന്റെ ഭാഗമാണ്.
∙ സിപിഐ സമ്മേളനങ്ങൾ
2022ൽ സിപിഐ സംസ്ഥാന സമ്മേളനം തുടങ്ങി രണ്ടാം ദിവസം രാത്രിയാണ് ചൈന്നെയിൽ നിന്നും കോടിയേരിയുടെ മരണവാർത്ത പുറത്തുവരുന്നത്.
സമ്മേളനം നടക്കുന്ന തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ നിന്ന് കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എകെജി സെന്ററിലേക്ക് പാഞ്ഞെത്തി അവിടെയുണ്ടായിരുന്ന സിപിഎം നേതാക്കളുമായി ദുഃഖം പങ്കിട്ടു. മൂന്ന് വർഷത്തിനിപ്പുറം സിപിഐയുടെ ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോഴാണ് വി.എസ്.
അച്യുതാനന്ദൻ വിട പറയുന്നത്.
ഒരു മാസത്തിനകം ആഗസ്റ്റ് 15ന് സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ കൊടിയുയരും. സിപിഐയിൽ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ചവരിൽ ജീവിച്ചിരുന്ന അവസാന നേതാവായ വി.എസ്.
അച്യുതാനന്ദൻ മറ്റന്നാൾ അഗ്നിയിൽ എരിയുന്നതും അതേ ആലപ്പുഴയിൽ…
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]