
ചെന്നൈ∙
സഭാധ്യക്ഷനായി കരിംനഗർ ബിഷപ്പും നിലവിലെ ഡപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ.റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു.
മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വി. ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
കേരളത്തിലെ മഹാ ഇടവകകളിൽ നിന്നടക്കമുള്ള പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികളാണു വോട്ടെടുപ്പിൽ പങ്കെടുത്തത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു, തുടർന്നാണ് പുതിയ സഭാധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിഞ്ഞ ഡോ.
ബിഷപ് ധർമരാജ് റസാലത്തിന്റെ പക്ഷക്കാരനാണ് ഇദ്ദേഹം. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി.
സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ്പ് ധർമരാജ് റസാലത്തെ തിരഞ്ഞെടുത്തത് 2024 ഏപ്രിൽ റദ്ദാക്കിയ ഹൈക്കോടതി, സുതാര്യമായി തിരഞ്ഞെടുപ്പു പ്രക്രിയ നടത്താൻ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ആർ.ബാലസുബ്രമണ്യം, ജസ്റ്റിസ് വി.ഭാരതിദാസൻ എന്നിവരെ അഡ്മിനിസ്ട്രേറ്റർമാരായും നിയോഗിച്ചിരുന്നു.
ഈ ഉത്തരവു സുപ്രീം കോടതിയും ശരിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @TheChurchofSouthIndia എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]