
ടെഹ്റാൻ ∙ ആണവപദ്ധതി സംബന്ധിച്ചു ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അടുത്തയാഴ്ച ഇറാൻ ചർച്ച നടത്തുമെന്ന്
വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി. തുർക്കിയിലെ ഇസ്തംബൂളിലാണ് ചർച്ച.
യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായ കാലസ്, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ ചർച്ചയ്ക്കുപിന്നാലെയാണു തീരുമാനം.
കരാർ പുനഃസ്ഥാപിക്കാൻ ചർച്ച നടത്തുന്നില്ലെങ്കിൽ അടുത്ത മാസാവസാനത്തോടെ ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും വൻശക്തികൾ മുന്നറിയിപ്പുനൽകിയിരുന്നു. 2015 ൽ ഇറാനും വൻശക്തികളുമായുണ്ടാക്കിയ ആണവക്കരാറിൽനിന്ന് യുഎസ് 2018ൽ ഏകപക്ഷീയമായി പിന്മാറിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]