
ദില്ലി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ഗൂഡാലോചനയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു. കെജ്രിവാൾ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഇതിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദില്ലി ലെഫ്. ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് എഎപിയുടെ പുതിയ ആരോപണം.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ലഫ് ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഭക്ഷണം കഴിക്കാതിരിക്കാൻ കാരണം എന്തെന്ന് പരിശോധിക്കണമെന്നും, ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാൻ ജയിൽ സൂപ്രണ്ട് കെജ്രിവാളിനോട് നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കെജ്രിവാളിന്റെ ശാരീരിക അവസ്ഥ കർശനമായി നിരീക്ഷിക്കാനും നിർദേശിക്കുന്നുണ്ട്. എന്നാൽ കെജ്രിവാളിന്റെ ആരോഗ്യ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് ഗവർണറുടെ ശ്രമമെന്നും, എല്ലാം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടെന്നും ആംആദ്മി പാർട്ടി പ്രതികരിച്ചു.
Last Updated Jul 21, 2024, 2:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]