
ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട ; 12.5 കിലോ കഞ്ചാവുമായി പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ്
കോട്ടയം : ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
ചങ്ങനാശേരി സ്വദേശിയായ ഷാരോൺ നജീബിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതിയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.
വാറണ്ട് കേസിൽ അടക്കം പ്രതിയായ ഷാരോണിനെ കണ്ട് തിരിച്ചറിഞ്ഞ ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ ടി.എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയും, പരിശോധന നടത്തുകയുമായിരുന്നു. ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് എന്നാണ് ലഭിക്കുന്ന സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പരിശോധനയ്ക്ക് അസി.എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ടി.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ സന്തോഷ് , പ്രിവന്റീവ് ഓഫിസർ ആന്റണി മാത്യു സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ് കെ.നാണു, പ്രവീൺ കുമാർ എ.ജി, ഷഫീഖ് വനിതാ സിവിൽ എക്സൈസ് ഓഫിസർ നിത്യാ മുരളി, പ്രിയ , ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]