

First Published Jul 20, 2024, 10:18 PM IST
അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, തുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയിലെ “ശൈല നന്ദിനി” വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് വർമ എഴുതിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. പ്രമുഖ തെന്നിന്ത്യന്‍ ഗായകന് സത്യപ്രകാശ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം ഒരു സിനിമയുടെ നൃത്ത ചിത്രീകരണത്തിന് വേദിയായായി എന്ന പ്രത്യേകതയും ഈ ഗാനരംഗത്തിനുണ്ട്. അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുത്ത നൃത്തരംഗത്തിൽ ചിത്തിനിയിലെ നായിക മോക്ഷ ചടുല നൃത്തച്ചുവടുകളോടെ നിറഞ്ഞാടി. കളരി ചുവടുകൾ നൃത്തരംഗത്തിൻ്റെ ഹൈലൈറ്റ് ആണ്.നൃത്തസംവിധാനം കല മാസ്റ്റർ നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഓഗസ്റ്റ് രണ്ടിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
കഥ – കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സുധീഷ്, ജോണി ആൻ്റണി , ജോയ് മാത്യു, പ്രമോദ് വെളിയനാട് , മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.
രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാജശേഖരൻ, കോറിയോഗ്രാഫി: കല മാസ്റ്റര്‍, സംഘട്ടനം: രാജശേഖരന്, ജി മാസ്റ്റര്‍,വി എഫ് എക്സ് : നിധിന് റാം സുധാകര്‍, സൗണ്ട് ഡിസൈന്‍: സച്ചിന് സുധാകരന്, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് : ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി: കെ പി മുരളീധരന്, സ്റ്റില്‍സ് : അജി മസ്കറ്റ്. പി.ആര്.ഒ : എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.
Last Updated Jul 20, 2024, 10:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]