

ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം പി സി ചാക്കോയിൽ നിന്ന് വി എം സുധീരൻ വാങ്ങരുത് പുരസ്കാരത്തിന് ഏറ്റവും അനുയോജ്യൻ സുധീരൻ : എൻസിപി
സ്വന്തം ലേഖകൻ
കോട്ടയം:ഉഴവൂർ വിജയൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി എം സുധീരനാണെന്നതിൽ തർക്കമില്ലെന്ന് എൻസിപി കോട്ടയം ജില്ലാ പ്രസിഡൻ്റ് രാജു ജേക്കബ്. കറകളഞ്ഞ എൻസിപി നേതാവായിരുന്നു ഉഴവൂർ വിജയൻ. ആദർശശുദ്ധിയുള്ള അഴിമതി രഹിതമായ രാഷ്ട്രീയ ജീവിതമായിരുന്നു ഉഴവൂർ വിജയന്റേത്. അദ്ദേഹത്തിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം നൽകേണ്ടത് ഇന്നുള്ള രാഷ്ട്രീയത്തിലെ കറകളഞ്ഞ നേതാവായ വിഎം സുധീരൻ തന്നെയാണ്. എന്നാൽ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പി സി ചാക്കോയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങേണ്ടിവന്നാൽ അത് വി എം സുധീരന് തന്നെ അപമാനമാണെന്നും മാത്രമല്ല അന്തരിച്ച ഉഴവൂർ വിജയനെ അവഹേളിക്കുന്നതിനും തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
പിഎസ് സി അംഗത്തെ നിയമിക്കുന്നതിന് വൻതുക കോഴവാങ്ങിയ വിജിലൻസ് കേസിൽ പ്രതികളാണ് പി സി ചാക്കോയും മ്രന്തി എ കെ ശശീന്ദ്രനും. ഈ സാഹചര്യത്തിൽ പി സി ചാക്കോയിൽ നിന്ന് പുരസ്കാരം വാങ്ങുന്നതിൽ നിന്ന് വി എം സുധീരൻ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നതായും വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അല്ലാത്തപക്ഷം പി സി ചാക്കോയും എ കെ ശശീന്ദ്രനും ചടങ്ങിൽ നിന്ന് മാറി നിൽക്കാനും തയ്യാറാകണം. തനിക്കെതിരെയുള്ള അഴിമതിയുടെ പാപഭാരം മറച്ചുപിടിക്കുന്നതിനാണ് ഉഴവൂർ വിജയന്റെ പേരിലുള്ള പുരസ്കാരം നൽകുന്നതിന് എൻസിപി എസ് നേതാവായ പി സി ചാക്കോ രംഗത്ത് വന്നിട്ടുള്ളത്. ഉഴവൂർ വിജയനെ മറയാക്കി നല്ലപിള്ള ചമയാനാണ് പി സി ചാക്കോ ശ്രമിക്കുന്നതെന്നും പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉഴവൂർ വിജയൻ യഥാർത്ഥ എൻസിപി നേതാവായിരുന്നു. അതുകൊണ്ടാണ് ഉഴവൂർ വിജയന്റെ അനുസ്മരണ ദിനമായ ജൂലൈ 23 ന് തന്നെ അഴിമതിക്കെതിരായ സമരത്തിന് തുടക്കം കുറിക്കാൻ എൻസിപി തീരുമാനിച്ചിട്ടിള്ളതായും സമ്മേളനത്തിൽ അറിയിച്ചു.
പി എസ് സി അംഗത്തെ നിയമിക്കുന്നതിൽ വൻതുക പി സി ചാക്കോയും സംഘവും വാങ്ങിയെന്ന് പാർട്ടി നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ഇത് സംബന്ധിച്ച വിജിലൻസ് കേസും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് കോഴ നൽകി പി എസ് സി അംഗമായ രമ്യയെ പുറത്താക്കണമെന്നും കോഴക്ക് കൂട്ടുനിന്ന മന്ത്രി ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റണമെന്നും പിസി ചാക്കോ അടക്കമുള്ളവർക്കെതിരായ വിജിലൻസ് കേസിൽ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് എൻസിപിയുടെ നേതൃത്വത്തിൽ പി എസ് സി ആസ്ഥാനത്തേക്ക് മാർച്ചും ധർണ്ണയും നടത്തുന്നത്.
പാർട്ടിയുടെ സംസ്ഥാനത്തുനിന്നുള്ള ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും സമരത്തിന് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് രാജു ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് നട്ടാശേരി, സാബു മത്തായി, മുൻ ജില്ലാ പ്രസിഡൻറ് സി എം ജലീൽ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]