
ഗാസിയാബാദ്: ഇരുചക്രവാഹനത്തിലേക്ക് ഇടിച്ച് കയറി കാർ. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 24കാരനായ ആകാശ് കുമാറാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. താജ് ഹൈവേയിലെ അപകട സമയത്ത് യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന പൊലീസ് വിശദമാക്കുന്നത്. നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആകാശ് കുമാർ ബുലന്ദ്ഷഹർ സ്വദേശിയാണ്. വ്യാഴാഴ്ച വൈകീട്ട് 7.30ഓടെയാണ് അപകടമുണ്ടായത്. റോഡിൽ പരിക്കേറ്റ് കിടന്ന യുവാവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
ആകാശ് ഓടിച്ചിരുന്ന സ്പ്ലെൻഡറിലേക്ക് മാരുതി സ്വിഫ്റ്റ് പിന്നിൽ നിന്നും ഇടിച്ച് കയറുകയായിരുന്നു. സംഭവസ്ഥലത്ത് തെറിച്ച് വീണ യുവാവിന് ഗുരുതര പരിക്കുകളാണ് സംഭവിച്ചത്. വാഹനം ഓടിച്ചയാൾക്കെതിരെ മനപ്പൂർവവമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. സിസിടിവി അടക്കമുള്ളവയിൽ നിന്ന് വാഹനത്തിന്റെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.
Last Updated Jul 20, 2024, 2:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]