
അന്ന് ജയിലിനു പുറത്ത് പൂമാലയിട്ട് സ്വീകരണം; സമാന കേസിൽ വീണ്ടും അറസ്റ്റ്: സവാദിനെ പിടിച്ചത് തമിഴ്നാട്ടിൽനിന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ബസിൽ പെൺകുട്ടിക്കു നേരെ നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പൊലീസ് പിടികൂടിയത് തമിഴ്നാട്ടിൽനിന്ന്. ഈസ്റ്റ് പൊലീസ് ഇയാളെ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയപ്പോൾ പെൺകുട്ടി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വച്ചു ബസിൽ നിന്ന് ഇറങ്ങിയോടി. പരാതി നൽകിയതോടെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.
2023ൽ നെടുമ്പാശേരി ഭാഗത്തു കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു 2 വർഷം മുൻപ് സവാദ് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന ജയിലിന്റെ കവാടത്തിൽ പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു. ഒരാഴ്ച മുൻപു തൃശൂരിൽനിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് രണ്ടാമതും അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്നും തിരികെ തൃശൂരിലെത്തിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.