
ആണവകേന്ദ്രം ആക്രമിക്കരുത്; അണുവികിരണത്തിന് ഇടയാക്കും: ഐഎഇഎ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് തലവൻ റഫാൽ ഗ്രോസി മുന്നറിയിപ്പു നൽകി. അണുവികിരണമായിരിക്കും ആക്രമണത്തിന്റെ ഫലം. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കും. നിലവിൽ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളികളയാനാകില്ല. ഇസ്രയേൽ – ഇറാൻ സംഘർഷം ആരംഭിച്ചപ്പോൾ മുതൽ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും റഫാൽ ഗ്രോസി പറഞ്ഞു.
ഇതേസമയം, ടെഹ്റാനിലെ മിസൈൽ ഫാക്ടറി അടക്കം ഇറാനിലെ ഡസനോളം സൈനികത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ടെഹ്റാനിൽ ഒരു ആണവ ശാസ്ത്രജ്ഞനെക്കൂടി വധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിൽ ടെൽ അവീവ്, ഹൈഫ, ബീർഷേബ നഗരങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 17 പേർക്കു പരുക്കേറ്റു.