
ദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാര്‍ തുഖ്ബയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചൂട് കൂടിയതോടെ സൗദിയിലെ വിവിധ നഗരങ്ങളില്‍ അടുത്തിടെ ഏതാനും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Also –
എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം; മൂന്ന് ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ പ്രശസ്ത ബാങ്കിന്റെ എടിഎം തകര്‍ത്ത മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ലക്ഷണക്കണക്കിന് റിയാല്‍ കവരാന്‍ ശ്രമിച്ച മൂന്നംഗ ഇന്ത്യന്‍ സംഘത്തെ റിയാദ് പൊലീസിന് കീഴിലെ കുറ്റാന്വേഷണ വകുപ്പാണ് അറസ്റ്റ് ചെയ്തത്.
നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്. എടിഎം തകര്‍ത്തെങ്കിലും പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. നിയമ നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.
Last Updated Jun 20, 2024, 6:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]