

അനാഥാലയങ്ങളില്‍ നിന്ന് പോലും വീണ വിജയന് മാസപ്പടി വാങ്ങി ; കോടതി പരിഗണിക്കുന്ന വിഷയം നിയമസഭയില്‍ ഉന്നയിക്കാനാവില്ല ; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്നാടന് എംഎല്‍എ. അനാഥാലയങ്ങളില്‍ നിന്ന് പോലും വീണ വിജയന് മാസപ്പടി വാങ്ങിയെന്നാണ് മാത്യു കുഴല്നാടന് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.
രജിസ്ട്രാര്‍ ഓഫ് കമ്പനിസിന്റെ രേഖകളില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ ഓരോ അനാഥാലയങ്ങളില്‍ നിന്ന് മാസം തോറും മാസപ്പടി വാങ്ങുന്നതെന്നും കുഴല്നാടന് ചോദിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
”സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍ഒസി അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക”, മാത്യു കുഴല്നാടന് ചോദിച്ചു.
പ്രസംഗത്തിനിടെ കോടതി പരിഗണിക്കുന്ന വിഷയം നിയമസഭയില്‍ ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു വാക്കും സഭാ രേഖകളില്‍ കാണില്ലെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]