
‘തിരഞ്ഞെടുപ്പ് വർഷം ഇതൊക്കെ പ്രതീക്ഷേണ്ടി വരും, മന്ത്രിസഭയില്‍ ഭിന്നതയില്ല; മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടില്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സ്മാർട് റോഡുകളുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ വസ്തുതാ വിരുദ്ധമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് മന്ത്രി . പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരം വാർത്തകൾ ഒരു അന്വേഷണവുമില്ലാതെ കൊടുക്കുന്നത് അങ്ങേയറ്റത്തെ അന്യായമാണ്. ഇത് തിരഞ്ഞെടുപ്പ് വർഷമാണ്. ഇനിയും ഇത്തരം വാർത്തകൾ വരുമെന്ന് അറിയാം. ഇതൊന്നും നിഷ്കളങ്കവും നിരുപുദ്രവകാരവുമല്ല. തിരഞ്ഞെടുപ്പ് വർഷം ഇതൊക്കെ പ്രതീക്ഷേണ്ടി വരുമെന്നും രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രിയെ താൻ കണ്ട് പരാതിപ്പെട്ടുവെന്നത് അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു കാര്യമേ ഉണ്ടായിട്ടില്ല. തെറ്റായ വാർത്ത പാകം ചെയ്തെടുത്ത് ഇടതുപക്ഷത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന രീതിയുടെ ഭാഗമാണ് ഈ വാർത്ത. നിങ്ങളുടെ ഉദ്ദേശ്യമൊന്നും നടക്കാൻ പോകുന്നില്ലെന്നും രാജേഷ് പറഞ്ഞു.
മന്ത്രിസഭയില്‍ ഭിന്നതയില്ല. മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന മഴക്കാല തയാറെടുപ്പുകള്‍ സംബന്ധിച്ച യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. റവന്യു മന്ത്രിക്കൊപ്പം താനാണ് യോഗത്തില്‍ പങ്കെടുത്തത്. വൈകിയാണ് യോഗം അവസാനിച്ചത്. അതുകൊണ്ടാണ് റോഡ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നത്. യോഗത്തിലുണ്ടായിരുന്ന മന്ത്രി വി.ശിവന്‍കുട്ടി നേരത്തേ പോയാണ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തതെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട് റോഡ് ഉദ്ഘാടനത്തില്‍നിന്ന് തദ്ദേശ വകുപ്പിനെ ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കിയതില്‍ മന്ത്രി എം.ബി.രാജേഷ് മുഖ്യമന്ത്രിയെ കണ്ടു പരാതി പറഞ്ഞതായി വാര്‍ത്ത പുറത്തുവന്നിരുന്നു. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിമാര്‍ തമ്മിൽ തർക്കമുണ്ടായതോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നതെന്ന് വാർത്തകൾ പ്രചരിച്ചതോടെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പും ഇറക്കിയിരുന്നു.
കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ക്കു പുറമേ തദ്ദേശ വകുപ്പിന്റെ 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട് റോഡുകള്‍ തയാറാക്കിയത്. എന്നാല്‍ ഉദ്ഘാടന പരിപാടിയില്‍നിന്ന് തദ്ദേശവകുപ്പ് മന്ത്രിയെ ഉള്‍പ്പെടെ പൂര്‍ണമായി ഒഴിവാക്കിയെന്നാണു പരാതി. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും മന്ത്രി എം.ബി.രാജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതായി സൂചനയുണ്ട്. സ്മാര്‍ട് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളിലും ഫ്ളക്സുകളിലും മുഖ്യമന്ത്രിയുടെയും ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.