
ലണ്ടന്‍: നത്തിംഗ് ഫോൺ 3 (Nothing Phone 3) ഉടൻ ആഗോളതലത്തിൽ പുറത്തിറങ്ങും. യുകെ ആസ്ഥാനമായുള്ള കമ്പനി വരാനിരിക്കുന്ന ഹാൻഡ്സെറ്റിന്റെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി. പക്ഷേ ഫോണ്‍ പുറത്തിറക്കുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നത്തിംഗ് ഫോണ്‍ 3-യുടെ പ്രതീക്ഷിക്കുന്ന വില മുമ്പ് നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ് പ്രഖ്യാപിച്ചിരുന്നു. നത്തിംഗ് ഫോൺ 3 ഒരു ഫ്ലാഗ്ഷിപ്പ് ഓഫറായിരിക്കുമെന്ന് സൂചനയുണ്ട്. 2023 ജൂലൈയിൽ അനാച്ഛാദനം ചെയ്ത നത്തിംഗ് ഫോൺ 2-നെ അപേക്ഷിച്ച് ഈ ഫോൺ കാര്യമായ അപ്ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്.
ഈ വർഷം ജൂലൈയിൽ ആഗോളതലത്തിൽ നത്തിംഗ് ഫോൺ 3 പുറത്തിറങ്ങുമെന്ന് കമ്പനി ഒരു വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സ്മാർട്ട്ഫോൺ പ്രീമിയം മെറ്റീരിയലുകൾ, പ്രധാന പ്രകടന അപ്ഗ്രേഡുകൾ, മികച്ച സോഫ്റ്റ്വെയർ തുടങ്ങിയവയുമായി വരുമെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ചിന് മുമ്പുള്ള ആഴ്ചകളിൽ കമ്പനി ഹാൻഡ്സെറ്റിന്റെ രൂപകൽപ്പനയും പ്രധാന ഫീച്ചറുകളുമൊക്കെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
ഈ മാസം ആദ്യം, ആൻഡ്രോയ്ഡ് ഷോ: I/O എഡിഷൻ പരിപാടിയിൽ നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ്, നത്തിംഗ് ഫോൺ 3-ന് ഏകദേശം 800 പൗണ്ട് (ഏകദേശം 90,000 രൂപ) വില വരുമെന്ന് പറഞ്ഞിരുന്നു. അടിസ്ഥാന 8 ജിബി + 128 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള നത്തിംഗ് ഫോൺ 2-ന്റെ 44,999 രൂപ ലോഞ്ച് വിലയേക്കാൾ വളരെ ഉയർന്ന വിലയാണിത്.
അതേസമയം ചില ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത് നത്തിംഗ് ഫോൺ -യുടെ വില ഇന്ത്യയിൽ ഏകദേശം 55,000 രൂപ ആയിരിക്കും എന്നാണ്. ഈ ഹാൻഡ്സെറ്റിൽ ഒരു ഫ്ലാഗ്ഷിപ്പ് സ്നാപ്ഡ്രാഗൺ ചിപ്സെറ്റ്, 5,000 എംഎഎച്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള ബാറ്ററി, പെരിസ്കോപ്പ് ടെലിഫോട്ടോ ഷൂട്ടറിനൊപ്പം ഒരു വലിയ പ്രൈമറി സെൻസർ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവ ഉണ്ടായിരിക്കും എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
നത്തിംഗ് ഫോൺ 2-ൽ 50-മെഗാപിക്സൽ 1/1.56-ഇഞ്ച് സോണി ഐഎംഎക്സ്890 മെയിൻ സെൻസറും ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ 1/2.76-ഇഞ്ച് സാംസങ് ജെഎന്‍1 അൾട്രാ-വൈഡ് ഷൂട്ടറും ഉള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. ഹാൻഡ്സെറ്റിന് 32-മെഗാപിക്സൽ 1/2.74-ഇഞ്ച് സോണി ഐഎംഎക്സ്615 ഫ്രണ്ട് ക്യാമറ സെൻസർ ഉണ്ട്. ഇത് ഒരു സ്നാപ്ഡ്രാഗൺ 8+ ജെന്‍ 1 സോക് പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ 45 വാട്സ് വയർഡ്, 5 വാട്സ് ക്യൂഐ വയർലെസ് ചാർജിംഗ് പിന്തുണയുള്ള 4,700 എംഎഎച്ച് ബാറ്ററിയും ലഭിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]