
കാളികാവിലെ നരഭോജിക്കടുവയെ കണ്ടെത്തി; പൂജ ഖേദ്കർക്ക് മുൻകൂർ ജാമ്യം, 30 മാവോയിസ്റ്റുകളെ വധിച്ചു- പ്രധാനവാർത്തകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാളികാവിലെ നരഭോജിക്കടുവയെ കണ്ടെത്തി, പൂജ ഖേദ്കർക്ക് മുൻകൂർ ജാമ്യം, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി പോസ്റ്റിട്ട പ്രഫസർക്ക് മുൻകൂർ ജാമ്യം, ഛത്തീസ്ഗഡിൽ 30 മാവോയിസ്റ്റുകളെ വധിച്ചു, അമേരിക്കയിൽ ‘ഗോൾഡൻ ഡോം’ ഒരുങ്ങുന്നു – തുടങ്ങിയവായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഈ വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.
കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. 10 മീറ്റർ അകലെ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടത്. ഇവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കാനായില്ല.
ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിട്ട ഐഎഎസ് മുന്‍ പ്രൊബേഷനറി ഓഫിസര്‍ പൂജാ ഖേദ്കര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഡൽഹി പൊലീസിന്റെ എതിർപ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
അശോക സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറായ അലി ഖാൻ മഹ്മൂദാബിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ളവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. 2,500 കോടി (ശരാശരി 2.1 ലക്ഷം കോടി രൂപ) ഡോളർ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വേണ്ടിവരും. പദ്ധതിക്ക് 17,500 കോടി ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.