
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
മാമ്പഴം 2 എണ്ണം
പാൽ 1 കപ്പ്
കോൺ ഫ്ലോർ 2 ടേബിൾ സ്പൂൺ
പഞ്ചസാര മധുരത്തിന് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാമ്പഴം നല്ലത് പോലെ മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് വെള്ളം. പഞ്ചസാര, കോൺ ഫ്ലോർ എന്നിവ ചേർത്ത് ഇളക്കി അടുപ്പിലേക്ക് വച്ച് നല്ലോണം കുരുക്കി എടുക്കുക ( തീ മീഡിയം ഫ്ലെയിം വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ). അതുപോലെ തന്നെ പാൽ, പഞ്ചസാര, കോൺ ഫ്ലോർ ഇവ ച്ചേർത്ത് ഇളക്കി അതും അടുപ്പിലേക്ക് വച്ച് ചൂടാക്കി ഉരുക്കി എടുക്കുക ( തീ മീഡിയം ഫ്ലെയിം വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം). മാങ്ങ & പാൽ ഇവ പുഡ്ഡിംഗിന് വേണ്ട രീതിയിൽ കുറുകിയിരിക്കണം. ഇനി ഇവ രണ്ട് മിശിതവും ഒരു ട്രേയിൽ ലെയർ ലെയർ ആയി ഒഴിച്ച് ഫ്രിഡ്ജിൽ വച്ച് ഒന്ന് തണുപ്പിച്ചെടുത്താൽ സ്വാദിഷ്ടമായ മാംഗോ മിൽക്ക് പുഡ്ഡിംഗ് റെഡി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]