
മെക്സിക്കോ സിറ്റി: മെക്സിക്കോ നഗരത്തിന്റെ മേയറുടെ പേർസണൽ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റ് കൊല്ലപ്പെട്ടു. മെക്സിക്കോ നഗരത്തിൽ ചൊവ്വാഴ്ച പട്ടാപ്പകലുണ്ടായ ആക്രമണത്തിലാണ് മേയർ ക്ലാര ബ്രുഗാഡയുടെ പേർസണൽ സെക്രട്ടറിയും ഉപദേശകനും കൊല്ലപ്പെട്ടത്. പേർസണൽ സെക്രട്ടറി സിമേന ഗുസ്മാനും ഉപദേശകൻ ജോസ് മുനോസും കൊല്ലപ്പെട്ട അക്രമത്തെ നേരിട്ടുള്ള ആക്രമണം എന്നാണ് മേയർ ക്ലാര ബ്രുഗാഡ വിലയിരുത്തിയത്. മൊഡേർനയിലെ തിരക്കേറിയ റോർിൽ സോള മെട്രോ സ്റ്റേഷനിലേക്കുള്ള ഭാഗത്ത് വച്ചാണ് അക്രമികൾ ഇവർക്ക് നേരെ വെടിയുതിർത്തതത്. ജോസ് മുനോസിനെ കാറിൽ കൂട്ടാനെത്തുന്നതിനിടെയാണ് സിമേ ഗുസ്മാനെതിരെ ആക്രമണം നടന്നത്.
മോട്ടോർ സൈക്കിളിൽ എത്തിയ അക്രമിയാണ് വെടിയുതിർത്തത്. വെള്ള ഷർട്ടും ഹെൽമറ്റും അണിഞ്ഞ് സിമേനയുടെ കാറിന് സമീപത്ത് നിന്ന് ശേഷമായിരുന്നു അക്രമി വെടിയുതിർത്തത്. ആദ്യം ജോസ് മുനോസിനേയും പിന്നാലെ സിമേന ഗുസ്മാനെയും വെടിവച്ച ശേഷം ഇയാൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മോട്ടോർ സൈക്കിളിലെത്തിയ കൂട്ടാളിക്കൊപ്പമാണ് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
സംഘടിത ക്രിമിനൽ ആക്രമണത്തിന്റെ എല്ലാ സൂചനകളെല്ലാം വ്യക്തമാക്കുന്നതാണ് മെക്സിക്കോയിൽ പട്ടാപ്പകൽ നടന്ന ആക്രമണം. മെക്സിക്കോയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായ മൊറേനയിലെ അംഗമാണ് മെക്സിക്കോ സിറ്റി മേയർ ക്ലാര. ഒമാർ ഗാർസിയ ഹാർഫച്ച് എന്ന പൊലീസ് മേധാവിക്ക് നേരെയുണ്ടായിരുന്ന കൊലശ്രമത്തിനു ശേഷം മെക്സിക്കോ സിറ്റിയിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോംയ്ക്ക് പിന്നാലെ രാജ്യത്തിലെ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയ സ്ഥാനങ്ങളിൽ ഒന്നാണ് മെക്സിക്കോ നഗരത്തിന്റെ മേയർ പദവി. കൊല്ലപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർ ഇല്ലമായിരുന്നു. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]