
മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന പല മൃഗങ്ങളും ഉണ്ട്. അതുപോലെ തന്നെ മനുഷ്യരോട് ഇണങ്ങാത്തതും അക്രമിക്കുന്നതുമായ പല മൃഗങ്ങളും ഉണ്ട്. എന്തിനേറെ പറയുന്നു, നായകൾ തന്നെ മനുഷ്യരെ അക്രമിക്കുന്ന അവസ്ഥകളുണ്ട്. അപ്പോൾ പിന്നെ കടുവയുടെയും സിംഹത്തിന്റെയും ഒക്കെ കാര്യം പറയണോ അല്ലേ?
അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരു സിംഹത്തെയാണ്. സിംഹം ഒരു വന്യമൃഗമാണ്. ഇതറിയാത്തവർ ചുരുക്കമായിരിക്കും. എത്ര ഇണക്കി വളർത്തിയാലും വന്യമൃഗങ്ങൾ അവയുടെ സ്വഭാവം കാണിക്കും. അത് ഒരു സത്യമാണ്. അതിനാൽ ബുദ്ധിയുള്ള മനുഷ്യർക്ക് ചെയ്യാൻ പറ്റിയ കാര്യം അവയുടെ അടുത്ത് പോകാതിരിക്കുക എന്നാണ്.
ഈ വീഡിയോയിൽ കാണാനാവുന്നത് സിംഹത്തെ താലോലിക്കാനും കൊഞ്ചിക്കാനും പോയ ഒരാൾക്ക് കിട്ടിയ പണിയാണ്. വീഡിയോയിൽ പാന്റും ഷർട്ടുമൊക്കെ ധരിച്ച ഒരു യുവാവ് ഒരു സിംഹത്തെ കൊഞ്ചിക്കാൻ പോകുന്നത് കാണാം. ഒരു കൂട്ടിലാണ് സിംഹമുള്ളത്. എന്നാൽ, യുവാവ് സിംഹത്തിനെ തൊട്ടതും അത് അയാളെ അക്രമിക്കാൻ പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. സിംഹം അയാളുടെ മേലെ ചാടിവീഴുന്നു. യുവാവ് ഭയന്ന് വിറച്ചുപോയി. അയാൾ അവിടെ നിന്നും ഓടുന്നത് കാണാം.
എന്നാൽ, സിംഹവും അയാളുടെ പിന്നാലെ തന്നെ പോവുകയും അയാളെ അക്രമിക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. സിംഹം അയാളുടെ മേലെ ചാടിക്കേറുന്നു. അടുത്തുണ്ടായിരുന്ന സിംഹത്തെ പരിചരിക്കുന്നതെന്ന് തോന്നിക്കുന്ന ഒരാളാണ് യുവാവിന്റെ രക്ഷക്കെത്തുന്നത്. അയാൾ യുവാവിനെ സിംഹത്തിന്റെ അക്രമത്തിൽ നിന്നും രക്ഷിക്കുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. യുവാവ് മേലാൽ ഇത്തരമൊരു കാര്യം ചെയ്യില്ല എന്ന് പറഞ്ഞവരുണ്ട്. യുവാവ് ഉടലോടെ സ്വർഗത്തിലെത്തി എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. ‘യുവാവ് സ്വർഗത്തിലെത്തി, യമരാജന് കയ്യും കൊടുത്ത് തിരികെ വന്നതാണ്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated May 21, 2024, 12:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]