
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത ഇനി ഓർമ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവല്ല സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു.
ആറു പതിറ്റാണ്ടു നീണ്ട ആത്മീയ യാത്രയ്ക്കാണ് വിരാമമായത്. പൊതുദർശനത്തിന്റെ അവസാന ദിവസവും ബിലീവേഴ്സ് സഭ വിശ്വാസികളും വൈദികരും സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും തിരുവല്ലയിലെ സഭാ ആസ്ഥാനത് അന്ത്യാജ്ഞലി അർപ്പിക്കാനെത്തി. പത്തരയോടെ സഭാ കീഴ്വവക്കം അനുസരിച്ചുള്ള ഏഴാം ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം സെന്റ് തോമസ് കത്തീഡ്രലിലേക്ക്.
ഖബറടക്ക ശുശ്രൂഷ സാമൂവൽ മാർ തെയോ ഫിലോസിന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പള്ളിയോട് ചേർന്നുള്ള കല്ലറയിലായിരുന്നു ഖബറടക്കം.
Story Highlights: kp yohannan funeral thiruvalla
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]